08 March, 2021 02:50:00 PM
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥി
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ സീറ്റിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി എൻഡിഎ സ്ഥാനാർഥിയാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് മലപ്പുറം ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. ഇവിടെ മുസ്ലീം ലീഗും ഇടതു മുന്നണിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.