17 February, 2021 02:00:41 PM
ഉടമ അറിയാതെ ബാങ്കിൽനിന്ന് പണം പിൻവലിച്ചു; വിവരമറിഞ്ഞത് ഫോണ് സന്ദേശത്തിലൂടെ
പെരിന്തൽമണ്ണ: തേഞ്ഞിപ്പലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 1199 രൂപ വീതം 12 തവണകളിലായി അക്കൗണ്ട് ഉടമ അറിയാതെ പിൻവലിച്ചതായി പരാതി. ഫെബ്രുവരി എട്ടിനാണ് 14,388 രൂപ പിൻവലിച്ചത്. 'മാധ്യമം' മലപ്പുറം യൂനിറ്റിലെ ജീവനക്കാരനാണ് പരാതിക്കാരൻ. ഫെബ്രുവരി ഒമ്പതിന് മൊബൈലിൽ സന്ദേശം വന്നതോടെയാണ് പണം നഷ്ടമായ വിവരമറിയുന്നത്. ഉടൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി എസ്.ബി.ഐ ശാഖയിൽ എത്തി അന്വേഷിക്കുകയും പരാതി പറയുകയും ചെയ്തു. ശേഷം തേഞ്ഞിപ്പലം പൊലീസിലും പരാതി നൽകി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.