07 February, 2021 11:16:04 PM


മലപ്പുറത്ത് രണ്ട് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 226 പേര്‍ക്ക് കോവിഡ്



മലപ്പുറം: മലപ്പുറം പെരുമ്പടപ്പ്  വന്നേരി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്‌കൂളിലെ 43 വിദ്യാര്‍ത്ഥികള്‍ക്കും, 33 അധ്യാപകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളില്‍ 86 പേരില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 


പരിശോധന നടത്തിയ 33 അധ്യാപകരില്‍ 33 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ 53 വിദ്യാര്‍ത്ഥികളില്‍ 43 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സ്‌കൂളിലെ അധ്യാപകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ആണ് ഇവിടെ പരിശോധന നടത്തിയത്. നേരത്തെ മലപ്പുറത്ത് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K