18 September, 2020 10:17:19 AM
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണു; അച്ഛനും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാരായ അച്ഛനും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതേ സമയത്ത് അവിടെ എത്തിയ ടാങ്കര്‍ ലോറിക്കു മുകളിലേക്കും മരത്തിന്റെ കമ്പുകള്‍ പതിച്ചു. തുടര്‍ന്ന്, ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ പാണമ്പി ഇഎംഎസ് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോകുകയായിരുന്നു ഇരുവരും. ടാങ്കര്‍ ലോറി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് രണ്ട് വൈദ്യുതക്കാലുകളും ലൈനും തകര്‍ന്നു. തുടര്‍ന്ന്, അഗ്‌നിരക്ഷാ സേനയും പോലീസും എത്തി മരം വെട്ടിമാറ്റി