28 August, 2020 11:10:04 PM
കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോവിഡ് : എക്സൈസ് ഓഫീസ് അടച്ചു; ഉദ്യോഗസ്ഥർ ക്വാറന്റീനിൽ
മലപ്പുറം: മലപ്പുറത്ത് കഞ്ചാവ് കൈവശം വച്ചതിനു പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസ് താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയി. മലപ്പുറം ജില്ലയിൽ ഇതുവരെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.