10 August, 2020 10:32:51 AM
മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ക്വാറന്റൈനിൽ
മലപ്പുറം: കളക്ടർ കെ. ഗോപാലകൃഷ്ണൻ ക്വാറന്റൈനിൽ. കരിപ്പൂർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതിനെ തുടർന്നാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 42 പോലീസുകാരും 72 അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽപോയി. വിമാനാപകടത്തിൽ മരിച്ച ഒരാൾക്കും പരിക്കേറ്റ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.