07 August, 2020 09:02:20 AM
ചാലിയാർ പുഴ കരകവിഞ്ഞു; നിലമ്പൂർ-ഗൂഡല്ലൂർ പാതയിൽ ഗതാഗതതടസം
നിലമ്പൂർ: കനത്തമഴയെ തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് നിലമ്പൂർ-ഗൂഡല്ലൂർ പാതയിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. വയനാട് വൈത്തിരിയിൽ കനത്ത മഴ തുടർന്നതോടെയാണ് ചാലിയാറിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇതിനിടെ, മാനന്തവാടി നിരവിൽപുഴയിൽ നിന്ന് വെള്ളം കയറി കുറ്റ്യാടി വയനാട് പാതയിലും ഗതാഗതം തടസപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.