27 July, 2020 10:09:43 AM
കരിപ്പൂർ വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. സൗദിയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നും ഖത്തറിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ ജബ്ബാറിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.