28 June, 2020 01:33:17 PM


ഡോക്ടര്‍മാരുടെ റൂട്ട്മാപ്പ് തയ്യാറാക്കല്‍ ദുഷ്‌കരം; എടപ്പാള്‍ സാമൂഹിക വ്യാപന ആശങ്കയില്‍



മലപ്പുറം: എടപ്പാളില്‍ സാമൂഹിക വ്യാപന ആശങ്ക. രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്‌സ്, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയവരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.


കോവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാരും വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സ നടത്തിയവരാണ്. രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇവര്‍ക്ക് നൂറുകണക്കിന് രോഗികളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമായിരിക്കും.


പ്രദേശത്ത് ഒരു യാചകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയില്‍ റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്. റാന്‍ഡം ടെസ്റ്റില്‍ പോസീറ്റീവാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എടപ്പാള്‍, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളില്‍ ആശങ്ക ശക്തമായിരിക്കുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K