19 June, 2020 03:26:42 PM
തിരുനാവായിൽ യുവതിയും ഒന്നര വയസ്റ്റുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ
മലപ്പുറം: തിരുനാവായിൽ യുവതിയും ഒന്നര വയസ്റ്റുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ കൊടക്കൽ ബന്തർ കടവിൽ താമസിക്കുന്ന പാടെത്തേ പീടിയേക്കൽ ഷഫീഖിന്‍റെ ഭാര്യ ആബിദ (33) മകൾ ഒന്നര വയസുകാരി സഫ്ന ഫതും എന്നിവരെയാണ് വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ രാത്രിയില്‍ ഇവരെ കാണാതായതായി വീട്ടുകാർ തിരൂർ സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. രാവിലെ വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിന് സമീപത്തെ കിണറ്റിൻകരയിൽ യുവതിയുടെ ചെരിപ്പ് കണ്ടെത്തിയത്. തുടർന്ന് കിണറ്റിൽ നടത്തിയ തിരച്ചിലിലാണ് ആദ്യം യുവതിയുടെ മൃതദേഹം ലഭി ച്ചു. തിരൂരില്‍നിന്നും അഗ്നിരക്ഷാസേന എത്തിയാണ് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തത്.
ഷഫീഖ് - ആബിദ ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. തിരൂർ എസ് ഐ ജലീൽ കറുത്തേടത്തിന്‍റെ നേതൃത്വത്തിൽ ഇരുവരുടെയും മൃതദേഹം ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.