06 May, 2020 03:47:42 PM
മഞ്ചേരി പോക്സോ കോടതിയുടെ മുകളില്‍ നിന്നും ചാടി പ്രതിയുടെ ആത്മഹത്യാശ്രമം
മലപ്പുറം: മഞ്ചേരി പോക്സോ കോടതിയുടെ രണ്ടാം നിലയില്‍ നിന്നും ചാടി പ്രതിയുടെ ആത്മഹത്യ ശ്രമം. എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. പരിക്കുകളേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു