23 April, 2020 07:23:37 AM
മലപ്പുറം മഞ്ചേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച നാലു മാസം പ്രായമായ കുഞ്ഞിന് കോവിഡ്. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ. ജനിച്ചപ്പോൾ തന്നെ ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുള്ള കുട്ടി മൂന്നുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.