11 April, 2020 06:45:34 AM
കാൽനടയായി കോയമ്പത്തൂരിലേക്ക് പോയ തമിഴ്നാട്ടുകാരെ അതിർത്തിയിൽ തടഞ്ഞു
മലപ്പുറം: ലോക്ക്ഡൗൺ നിലനിൽക്കെ കാൽനടയായി കോയമ്പത്തൂരിലേക്ക് പോയ തമിഴ്നാട്ടുകാരെ അതിർത്തിയിൽ തടഞ്ഞ് പോലീസ്. 13 തമിഴ്നാട്ടുകാരെയാണ് മലപ്പുറം ജില്ലാ അതിർത്തിയിൽ തടഞ്ഞ് പോലീസ് തിരിച്ചയച്ചത്. കൊടുമുടിൽ വച്ചാണ് പോലീസ് ഇവരെ തടഞ്ഞത്. നടന്നു ക്ഷീണിച്ച ഇവർക്ക് പോലീസ് ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി. സംഘത്തിൽ ആറ് സ്ത്രീകളും ഏഴ് പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. പോലീസ് വാഹനങ്ങളിൽ 13 പേരെയും വൈലത്തൂരിലെ താമസ സ്ഥലത്ത് തിരികെ എത്തിച്ചു.