07 April, 2020 11:47:07 PM


ലോക്ക്ഡൗണിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പാടത്ത് മരിച്ചനിലയിൽ



മലപ്പുറം: ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ യുവാവ് പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ പാടത്ത് വീണ് മരിച്ചു. മലപ്പുറം തിരൂരാണ് സംഭവം. തിരൂർ തെക്കുംമുറി നടുപറമ്പത്ത് സുരേഷ് (42) ആണ് മരിച്ചത്. തിരൂർ കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം ആറു പേർ കൂടി നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്.


രണ്ടു പേരെ കസ്റ്റഡിയിലെടുത്തപ്പോൾ സുരേഷ് ഉൾപ്പെടെയുള്ളവർ ചിതറിയോടുകയായിരുന്നു. ഏറെ നേരമായിട്ടും സുരേഷിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് പാടത്ത് മൃതദേഹം കണ്ടത്. ശരീരത്തിൽ പരുക്കുകളില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K