22 March, 2020 11:40:42 AM
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്
എടപ്പാൾ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. അയിലക്കാട് തൊണ്ടയംപറമ്പില്‍ മോഹനന്റെ മകന്‍ വൈശാഖ്(26)ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അയിലക്കാട് പടിഞ്ഞാറേതില്‍ ഗോപാലന്റെ മകന്‍ വിഷ്ണു(26)നാണ് പരിക്കേറ്റത്. എടപ്പാള്‍ തുയ്യം സ്കൂളിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാര്‍ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും വൈശാഖ് മരിച്ചിരുന്നു.