21 March, 2020 08:17:29 PM
നിർദേശങ്ങൾ പാലിക്കാതെ കറങ്ങി നടന്ന് പ്രവാസി; നോട്ടീസുമായി വീട്ടിൽ പോലീസെത്തി
എടപ്പാൾ: ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കാതെ കറങ്ങി നടന്ന പ്രവാസിയുടെ വീട്ടിൽ പോലീസെത്തി നോട്ടീസ് നൽകി. കാലടി പഞ്ചായത്തിലെ പാറപ്പുറം സ്വദേശിയായ പ്രവാസിക്കാണ് പോലീസ് താക്കീത്. ശനിയാഴ്ച്ച പൊന്നാനി പോലീസ് വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. വിദേശത്ത് നിന്നും വന്ന ഇദ്ദേഹത്തിന് 14 ദിവസം പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിരുന്നു.
ഇത് അവഗണിച്ച് ഇയാള്‍ വ്യാപകമായി കറങ്ങല്‍ ആരംഭിച്ചതോടേയാണ് ആരോഗ്യ വകുപ്പും പോലീസും വീട്ടിലെത്തി നോട്ടീസ് വീണ്ടും നല്‍കിയത്. വിദേശങ്ങളിൽ നിന്നും വരുന്നവർ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും 14 ദിവസം വീട് വിട്ട് ഇറങ്ങരുതെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കാലടി പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ: കെ പി മൊയ്തീൻ അറിയിച്ചു.