28 February, 2020 11:23:38 AM
വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ്: പോലീസുകാരന് സ്ഥലംമാറ്റം
തിരൂർ: വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫേസ്ബുക്ക് കമന്റിട്ടെന്ന പരാതിയിൽ പോലീസുകാരനെതിരെ അച്ചടക്ക നടപടി. തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജീഷിന് എതിരെയാണ് നടപടി. രജീഷിനെ മലപ്പുറം എആർ ക്യാമ്പിലേക്ക് മാറ്റി. കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സിപിഎം എആര്‍ നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നൽകിയ പരാതിയിന്മേലാണ് നടപടി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം ഉത്തരവിട്ടു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.