22 February, 2020 06:32:17 PM
വില്ലനും രക്ഷകനുമായി മൊബൈല്‍: കിണറ്റില്‍ വീണ യുവതിക്ക് രക്ഷയായത് മൊബൈല്‍
മലപ്പുറം: മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍വീണ പെണ്‍കുട്ടി അതേ മൊബൈലില്‍ ബന്ധുക്കളെ അറിയിച്ച് രക്ഷപ്പെട്ടു. തിരുനാവായ വൈരങ്കോട് ബന്ധുവീട്ടില്‍ ഉത്സവം കാണാനെത്തിയ എടക്കുളം സ്വദേശിയായ യുവതിക്കാണ് മൊബൈല്‍ ഫോണ്‍ വില്ലനും രക്ഷകനുമായത്.
വെള്ളിയാഴ്ച രാത്രി വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്‍റെ ഭാഗമായി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു. കിണറ്റിലകപ്പെട്ട യുവതി ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് യുവതിയെ കരയ്ക്കെത്തിച്ചത്. യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളമുള്ള കിണറായിരുന്നു.