13 April, 2016 01:48:12 AM


ഹോട്ടലുകളിൽ ഇറച്ചിക്കറി വേവിക്കുന്നത് പ്ലാസ്റ്റിക് കവർ ചേർത്ത്



ത‌ൃശൂ :  ഇറച്ചിക്കറി വേവിക്കുന്നത് പ്ലാസ്റ്റിക് കവർ ചേത്ത് . ഒല്ലൂരിലെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് അധികൃതർ പ്ലാസ്റ്റിക് കവർ ചേർത്ത് കറി പാചകം ചെയ്യുന്നതു കണ്ടെത്തിയത്. ഇറച്ചി കേടാകാതിരിക്കാനാണു നെയ് നിറച്ചിട്ടുള്ള പ്ലാസ്റ്റിക് കവറുകൾ ഇടുന്നതെന്നാണ് ഹോട്ടൽ ജീവനക്കാരന്റെ മൊഴി. ആരോഗ്യവകുപ്പ് അധികൃതരെ കണ്ട് ജീവനക്കാരൻ കവറുകൾ മാറ്റാൻ ശ്രമിച്ചിരുന്നു.

ഒല്ലൂർ, കുട്ടനെല്ലൂർ , അഞ്ചേരി മേഖലകളിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ ഭീഷണിയെത്തുടർന്ന് അഞ്ചു ഹോട്ടലുകൾ അടച്ചുപൂട്ടാൻ നടപടി ആരംഭിച്ചു.  വൃത്തിഹീനമായ സാഹചര്യത്തിലാണു പല ഹോട്ടലുകളുടെയും അടുക്കള പ്രവർത്തിക്കുന്നത്. ഒരു ഹോട്ടലിൽ പാത്രങ്ങൾ കഴുകുന്നിടത്തു ഭക്ഷണപദാർത്ഥങ്ങൾ ചേറു പോലെ അഴുകി കിടക്കുകയായിരുന്നു. ചിലയിടങ്ങളിൽ അടുക്കളകള്‍ നിറയെ പൊടിയും മാറാലയും അഴുക്കുമായിരുന്നു. ഫ്രീസറിലും മറ്റും സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണപദാർത്ഥങ്ങളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ  കണ്ടെത്തി.

ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തി 21 സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. ഹോട്ടലുകൾ, കൂൾ ബാറുകൾ, ചായക്കടകൾ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. റെയ്ഡിനെ സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കോർപറേഷൻ സെക്രട്ടറിക്കു കൈമാറി. ഹെൽത്ത് ഇൻസ്പെക്ടർ എം.ബി. ശ്രീകുമാർ റെയ്ഡിനു നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K