27 January, 2020 09:46:10 AM
മലപ്പുറം കോട്ടയ്ക്കലിൽ മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ചാപ്പനങ്ങാടിക്ക് സമീപം മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു. ചാപ്പനങ്ങാടി സ്വദേശി ഗിരീഷിന്റെ മകൾ ജിധിഷ (13)ആണ് മരിച്ചത്. ചാപ്പനങ്ങാടി പിഎംഎസ്എ വിഎച്ച്എസ്എസ് 8ാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ ഗിരീഷിനൊപ്പം യാത്ര ചെയ്യന്നതിനിടെയാണ് അപകടം. ഗിരീഷിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.