21 January, 2020 10:54:21 AM


ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍; പോസ്റ്റുമാന്‍റെ വീട്ടില്‍ ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ



പരപ്പനങ്ങാടി : ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്മാന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടത്തിയത് ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ.  കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോള്‍ ആധാര്‍ കാര്‍ഡുകളുടെ പോസ്റ്റല്‍ ഉരുപ്പടികള്‍ കണ്ടുകിട്ടുകയായിരുന്നു.


യാത്രക്കാരാണ് ആധാര്‍ കാര്‍ഡുകളുടെ ശേഖരം പരപ്പനങ്ങാടി പൊലീസില്‍ ഏല്‍പ്പിച്ചത്. ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫീസിലെ ശിപായി പോസ്റ്റ്മാൻ മോഹനചന്ദ്രന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കെട്ടുകണക്കിന് ഉരുപ്പടികൾ കണ്ടെത്തിയത്.  നിരവധിയാളുകൾ ആധാർ കാർഡ് അടക്കമുള്ള രേഖകൾക്ക് അപേക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് ഇവ കണ്ടെത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K