16 January, 2020 10:59:03 AM
ഭാര്യയുടെ ചിത്രം ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍
തിരൂര്‍ : ഭാര്യയുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാർത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.