15 January, 2020 06:39:23 AM
കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ കർണാടക സ്വദേശികളായ രണ്ട് പേർ മരിച്ചു
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കർണാടക സ്വദേശികൾ മരിച്ചു. കർണാടക ഹിരിയൂർ സ്വദേശികളായ പാണ്ഡുരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ വളാഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍നിന്ന് എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാന്‍ എതിരേവന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.