14 January, 2020 08:55:44 AM
വീട് നിർമ്മാണത്തിനിടയിൽ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
ചങ്ങരംകുളം: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഉദിനുപ്പറമ്പ് മുളംകുന്നത്ത് താമസിക്കുന്ന പരേതനായ പാലക്കൽ രാമന്റെ മകൻ മണി എന്ന രതീഷ് ആണ് മരിച്ചത്. കൊഴിക്കരയില്‍ വീട് നിര്‍മാണത്തിനിടയില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കാരനായ രതീഷ് തിങ്കളാഴ്ച ഉച്ചയോടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.