13 January, 2020 09:47:16 PM
ബസിൽ യുവതിക്ക് നേരെ പീഡനശ്രമം; പെരുമ്പിലാവിൽ യുവാവ് അറസ്റ്റിൽ
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കല്ലൂർ വൈറ്റ്ഫീൽഡ് വീട്ടിൽ അരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലർച്ചെ പെരുമ്പിലാവ് സെന്ററിലായിരുന്നു സംഭവം.
യുവതി ബഹളം വച്ചതോടെ ബസ് നിർത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ബസ്സിലെ യാത്രക്കാരും സമീപത്തെ ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് ഇയാളെ പിടികൂടി കുന്നംകുളം പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.