03 January, 2020 11:49:18 PM
വളാഞ്ചേരി വട്ടപ്പാറയില്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: ഗതാഗതം തിരിച്ചു വിടുന്നു
വളാഞ്ചേരി: വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ദേശീയ പാതയില്‍ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ദുരൈരാജ്(30)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന പാചകവാതക ടാങ്കര്‍ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.