22 December, 2019 12:26:36 AM
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചങ്ങരംകുളം: കപ്പൂർ കൊള്ളന്നൂർ വെച്ച് വ്യാഴാഴ്ച വൈകിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാളാച്ചാൽ സ്വദേശി കുന്നും വടക്കേതിൽ പ്രേമന്റെ മകൻ പ്രണവ് (20) മരണപ്പെട്ടു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച 4 മണിയോടെയായിരുന്നു മരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച സംസ്കരിക്കും. അമ്മ: ജയ. ഏക സഹോദരി വർഷങ്ങൾക്ക് മുന്നെ കിണറ്റിൽ വീണ് മരണപ്പെടുകയായിരുന്നു.