04 April, 2016 01:33:18 PM


കണ്‍സ്യൂമര്‍ഫെഡ് അഴിമതി : സി.എന്‍.ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവ്



തൃശൂര്‍: കണ്‍സൂമര്‍ഫെഡ് അഴിമതിയില്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. കണ്‍സ്യൂമര്‍ഫെഡിന്റെ പടിഞ്ഞാറേകോട്ടയിലെ മദ്യവില്‍പ്പനശാലയില്‍ നിന്നും മന്ത്രിയുടെ വീട്ടിലേക്ക് ഒരു ലക്ഷം രൂപ കൊണ്ടുപോയി എന്ന പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്ത മാസം നാലിന് റിപ്പോര്‍ട്ട് നല്‍കണം.


പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കേസില്‍ ആറു പേര്‍ക്കെതിരെ ത്വരിത പരിശോധന റിപ്പോര്‍ട്ടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K