15 December, 2019 12:58:12 PM


വിവാഹം നിശ്ചയിച്ച യുവതിയുടെ മരണം: ആത്മഹത്യാ പ്രേരണയ്ക്ക് പ്രതിശ്രുത വരന്‍ അറസ്റ്റില്‍



മലപ്പുറം : വിവാഹം നിശ്ചയിച്ച യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മൂന്നിയൂര്‍  കുന്നത്തുപറമ്പ് താഴെ പേച്ചേരി വിഷ്ണു(23)വിനെ ആണ് അറസ്റ്റ് ചെയ്തത്. പടിക്കല്‍ അധികാരത്തില്‍ സുകുമാരന്റെ മകള്‍ സംഗീത (21) മരിച്ച കേസിലാണ് അറസ്റ്റ്. വിഷ്ണുവും സംഗീതയുമായുള്ള വിവാഹം ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. കഴിഞ്ഞ 8ന്  യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K