12 December, 2019 11:07:51 AM


ഫ്രീക്കന്മാരെ 'സ്മാര്‍ട്ട് ട്രേസര്‍' ആപ്പ് വഴി കുടുക്കി ; അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ എത്തി കേസെടുത്തു



തിരൂരങ്ങാടി : കുണ്ടൂര്‍ കോളജ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. കുണ്ടൂര്‍ , കൊടിഞ്ഞി , തെയ്യാല എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ വീടുകളിലാണ് അര മണിക്കൂറിനകം ഉദ്യോഗസ്ഥരെത്തി കേസെടുക്കുകയും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍ക്കുകയും ചെയ്തത്.


മോട്ടര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുളള 'സ്മാര്‍ട്ട് ട്രേസര്‍' എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഉടനടി വാഹന ഉടമയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നത്. നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പോകുന്നതില്‍ അപകട സാധ്യതയുളളതിനാലാണ് പുതിയ വഴി. സ്‌കൂളിലേക്ക് വാഹനവുമായി എത്തിയ നാല് കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എംവിഐമാരായ സുനില്‍ ബാബു , ബെന്നി വര്‍ഗീസ് എഎംവിഐമാരായ ടി.പി.സുരേഷ്ബാബു, കെ. നിസാര്‍, ഷാജില്‍ കെ.രാജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K