07 December, 2019 12:03:58 PM
മലപ്പുറം എടരിക്കോടിനടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
മലപ്പുറം: വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അലനല്ലൂര്‍ സ്വദേശി മുട്ടിക്കല്‍ മുഹമ്മദാണ് മരിച്ചത്. മലപ്പുറം എടരിക്കോടിനടുത്ത് പാലച്ചിറമാടിലാണ് അപകടമുണ്ടായത്. ഭാര്യ സാറയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.