22 November, 2019 11:41:49 AM
കുറ്റിപ്പുറത്ത് റെയില്‍വേ പാളത്തിനരികിലൂടെ കൈക്കുഞ്ഞുമായി നടന്ന യുവതി ട്രയിന്‍ തട്ടി മരിച്ചു
കുറ്റിപ്പുറം : റെയില്‍വേ പാളത്തിനരികിലൂടെ കൈക്കുഞ്ഞുമായി നടന്ന യുവതി ട്രയിന്‍ തട്ടി മരിച്ചു. യുവതിയുടെ കയ്യില്‍ നിന്നു തെറിച്ചുവീണ രണ്ടര വയസ്സുകാരന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്‍റെ ഭാര്യയുമായ ചാലിയത്ത് ഷെറീന (വല്ലി-23) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെ കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന യുവതി കുട്ടിയുമായി നടന്നുവരുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തെതുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഏല്‍പിച്ചു.