19 November, 2019 08:29:59 AM


തിരൂരിൽ തീവണ്ടിയിൽ നിന്ന് വീണ കൈക്കുഞ്ഞ് മരിച്ചു; മാതാവ് പരിക്കേറ്റ നിലയിൽ



തിരൂര്‍: തിരൂരിൽ ഒന്നര മാസം പ്രായമായ കുട്ടിയെ ട്രെയിൻതട്ടി മരിച്ച നിലയിലും ഏതാനും മീറ്ററുകൾ ദൂരെ കുട്ടിയുടെ അമ്മയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുവായൂർ കോട്ടപ്പടി ഇരിങ്ങപ്പുറം സ്വദേശി കോവിൽ രാജൻ - പ്രജിഷ ദമ്പതികളുടെ ഒന്നരനമാസം പ്രായമായ മകളാണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അമ്മ പ്രജീഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഗുരുവായൂരിലെ ഭർതൃവീട്ടിൽ നിന്നും പ്രജീഷയുടെ ഫറോക്കിലെ വീട്ടിലേക്ക് പോകാൻ പട്ടാമ്പിയിൽ നിന്നും ട്രെയിൻ കയറിയതായിരുന്നു. കുട്ടി താഴെ വീണപ്പോള്‍ പിറകെ അമ്മയും ചാടുകയായിരുന്നുവത്രേ. തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം തിരൂർ ഫയർ സ്റ്റേഷന് സമീപത്തുനിന്ന് കുറച്ച് മാറിയും പരിക്കേറ്റ മാതാവിനെ സമീപത്ത് തന്നെ ട്രാക്കിലും കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K