12 November, 2019 06:52:27 PM
വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കുന്നതിനിടെ ഗൃഹനാഥന്‍ പാമ്പിന് മുകളില്‍ വീണ് മരിച്ചു
മലപ്പുറം: വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കാന്‍ വന്ന ഗൃഹനാഥന്‍ പാമ്പിന് മുകളില്‍ വീണ് മരിച്ചു. പെരുന്തിരുത്തി സ്വദേശി വെളുത്തേടത്ത് വേണുഗോപാല്‍ (55) ആണ് പാമ്പിന് മുകളിലേക്ക് കുഴഞ്ഞ് വീണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ വീട്ടില്‍ പാമ്പിനെ കണ്ട വീട്ടമ്മ ഭര്‍ത്താവ് വേണുഗോപാലിനോട് വിവരം പറയുകയായിരുന്നു. പാമ്പിനെ പിടികൂടാന്‍ പോയ വേണുഗോപാല്‍ പാമ്പിന് മുകളില്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു.