02 November, 2019 11:40:29 AM


അ​റ്റ​കു​റ്റപ്പ​ണികള്‍: കു​റ്റി​പ്പു​റം പാ​ല​ത്തിലൂടെ നവംബര്‍ ആ​റു മു​ത​ല്‍ എ​ട്ടു ദി​വ​സം രാ​ത്രി​യാ​ത്രാ വി​ല​ക്ക്‌



മ​ല​പ്പു​റം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​റ്റ​കു​റ്റ പ​ണി​ക​ള്‍​ക്കാ​യി ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള കു​റ്റി​പ്പു​റം പാ​ല​ത്തി​ലൂ​ടെ​യു​ള്ള രാ​ത്രി​കാ​ല ഗ​താ​ഗ​തം എ​ട്ടു ദി​വ​സ​ത്തേ​ക്കു പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വ​യ്ക്കും. നവംബര്‍ 6 മുതല്‍ രാ​ത്രി ഒമ്പ​തു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യാ​ണ് ഗ​താ​ഗ​തം നി​ര്‍​ത്തി​വ​യ്ക്കു​ക. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്ക​ല്‍ അ​നി​വാ​ര്യ​മാ​യ​തി​നാ​ലും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തും പ​രി​ഗ​ണി​ച്ചാ​ണ് ന​വം​ബ​ര്‍ ആ​റി​നു ത​ന്നെ പ്ര​വൃ​ത്തി തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 


ഗ​താ​ഗ​ത നി​രോ​ധ​ന​മു​ള്ള രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്ടു​നി​ന്നു തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ളാ​ഞ്ചേ​രി​യി​ല്‍​നി​ന്നു കൊ​പ്പം- പ​ട്ടാമ്പി- പെ​രുമ്പി ​ലാ​വ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ പു​ത്ത​ന​ത്താ​ണി​യി​ല്‍​ നി​ന്നു പ​ട്ട​ര്‍​ന​ട​ക്കാ​വ് -തി​രു​നാ​വാ​യ- ബി​പി അ​ങ്ങാ​ടി- ച​മ്ര​വ​ട്ടം വ​ഴി​യോ പോ​ക​ണം. തൃ​ശൂ​രി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍ എ​ട​പ്പാ​ളി​ല്‍​നി​ന്നു തി​രി​ഞ്ഞ് പൊ​ന്നാ​നി- ച​മ്ര​വ​ട്ടം വ​ഴി​യും പോ​ക​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K