11 September, 2019 11:24:23 PM


തീവ്രവാദ ഭീഷണി: പൊന്നാനി കടലില്‍ തീരദേശ പോലീസും എക്സൈസും പെട്രോളിങ് നടത്തി



പൊന്നാനി: സംസ്ഥാനത്ത് തീവ്രവാദ ഭീഷണിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി കടലില്‍ തീരദേശ പോലീസിന്‍റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ പെട്രോളിങും പരിശോധനയും നടത്തി. കോസ്റ്റല്‍ എസ്ഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ എഎസ്ഐ ജൈസണ്‍, സിപിഒ മാരായ മനോജ് ശ്രീജിത്ത്, കോസ്റ്റല്‍ വാര്‍ഡര്‍മാരായ നിസാര്‍, ഹഫ്സല്‍, ബാബു പൂളക്കല്‍, എക്സൈസ് ഓഫീസര്‍മാരായ സിഐ ജോസ് പിഎല്‍, എസ്ഐ ജോബി, പ്രിവന്റീവ് ഓഫീസര്‍മാരായ മൊയ്തീന്‍ കോയ, മോഹന്‍ദാസ്, സിഇഒ മാരായ ഗണേഷ്, ബാബു, പ്രബുലന്‍, രഞ്ജിത്ത്, ഗിരീഷ്, ദിലീപ് കുമാര്‍, ചന്ദ്രമോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് കടലിലെ പരിശോധനക്ക് നേതൃത്വം നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K