17 August, 2019 11:01:08 PM
കവളപ്പാറയില്‍ നിന്ന് വൈദികരുടെ 'ഗ്രൂപ്പ് സെല്‍ഫി'; പ്രതിഷേധം ശക്തമാകുന്നു
നിലമ്പൂര്‍: മഴക്കെടുതിയില്‍ ഏറ്റവും ദുരന്തം അനുഭവിക്കുന്ന പ്രദേശമാണ് മലപ്പുറം കവളപ്പാറയിലെ മുത്തപ്പന്‍ കുന്നിൽ കാണാതായവർക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ കവളപ്പാറയെ പശ്ചാത്തലമാക്കി പുരോഹിതസംഘത്തിന്റെ 'ഗ്രൂപ്പ് സെല്‍ഫി'. സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് അവരുടെ നടപടി ഏറ്റുവാങ്ങുന്നത്. ട്രോളന്മാരുള്‍പ്പെടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
ഉന്നത പദവി വഹിക്കുന്ന മുതിര്‍ന്ന വൈദികന്‍ ഉള്‍പ്പെടെ ഏഴ് വൈദികര്‍ സെല്‍ഫിയെടുക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. മുത്തപ്പന്‍ കുന്നിന് താഴെ വീടിന്റെ ടെറസില്‍ കയറി നിന്നായിരുന്നു പുരോഹിതരുടെ സെല്‍ഫി. തിരുവല്ല അതിരൂപതാ മെത്രാന്‍ തോമസ് മാര്‍ കൂറിലോസ്, ബത്തേരി രൂപതാ മെത്രാന്‍ ജോസഫ് മാര്‍ തോമസും മറ്റ് വൈദികരുമാണ് ചിത്രത്തിലുള്ളത്.
ഒരു ഗ്രാമത്തെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടലിന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയായത് അവിടേയ്‌ക്കെത്തിയ ജനക്കൂട്ടമായിരുന്നു. ഈ 'ദുരന്ത ടൂറിസ്റ്റുകള്‍' രക്ഷാ പ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു. തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 19 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരുടെ മൃതദേഹങ്ങള്‍ ഇത് വരെ ലഭിച്ചു