15 August, 2019 10:08:16 PM
'കരുളായി പുഴയില്‍ നിന്നും ഒരു കുഞ്ഞുവാവ'; മലവെള്ള പാച്ചിലില്‍ ആനക്കുട്ടി ഒഴുകിയെത്തി
മലപ്പുറം: മലവെള്ളപാച്ചിലില്‍ ഒഴുകിയെത്തിയ ആനക്കുട്ടി നിമിഷനേരം കൊണ്ട് നാട്ടുകാരുടെ ഓമനയായി. നിലമ്പൂര്‍ താലൂക്കിലെ കരുളായി എന്ന ഗ്രാമത്തിന്‍റെ പേരിലുള്ള കരുളായി പുഴയുടെ തീരത്തു നിന്നുമാണ് ഈ ആനക്കുട്ടിയെ നാട്ടുകാര്‍ക്ക് ലഭിച്ചത്. കരുളായി പുഴയില്‍ നിന്നും ഒരു കുഞ്ഞു വാവയെ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ആനക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്.