08 July, 2019 11:22:02 AM
കായംകുളം എംഎല്‍എ പ്രതിഭാ ഹരിയുടെ ഭര്‍ത്താവ് ഹരി നിലമ്പൂര്‍ ചുങ്കത്തറയില്‍ തൂങ്ങി മരിച്ച നിലയില്‍
നിലമ്പൂര്‍: കായംകുളം എംഎല്‍എ പ്രതിഭാ ഹരിയുടെ ഭര്‍ത്താവ് തകഴി പാടഹാരം നളന്ദയില്‍ ഹരി (47)യെ മലപ്പുറം ചുങ്കത്തറയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ ആയിരുന്നു. പ്രിയ ടാക്കിസ് റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയിലെ ഹുക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. രണ്ട് വര്‍ഷമായി കുടുംബവുമായി അകന്നു കഴിയുന്ന ഹരിയും പ്രതിഭയും തമ്മിലുള്ള വിവാഹമോചനകേസ് ആലപ്പുഴ കുടുംബകോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് ഇദ്ദേഹത്തിന്‍റെ ദുരൂഹമരണം.
അമിതമദ്യപാനം തന്നെ തകര്‍ത്തുവെന്നു കാണിക്കുന്ന ആത്മഹത്യാക്കുറിപ്പ് ഹരിയുടെ മുറിയില്‍ നിന്നും കണ്ടെടുത്തു. ഇദ്ദേഹം പണം കൊടുക്കാനുള്ളവരുടെ പേരുവിവരങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നും ആര് മണിയോടെ എഴുന്നേല്‍ക്കുന്ന ഹരിയെ പുറത്ത് കാണാതായതും മുറിയില്‍ നിന്ന് മൊബൈല്‍ നിരന്തരം ബെല്‍ അടിക്കുന്നതും കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് കെഎസ്ഇബി ജീവനക്കാര്‍ എത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്പൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.