30 April, 2019 09:31:41 AM


ഡിവൈഡറില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ലോറി കെട്ടിടത്തിലേക്ക് ഇടിച്ച് കയറി

ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി

എടപ്പാൾ: എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഡിവൈഡറിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. കെട്ടിടത്തില്‍ ഇടിച്ച് പിന്നോട്ട് ഇറങ്ങിയ ലോറി കെഎസ്ആർടിസി ബസ്സിലിടിച്ച് നിന്നു. 


ലോറി നിയന്ത്രണം നഷ്ടപെട്ട് പിന്നോട്ടിറങ്ങി വരുന്നത് കണ്ട് കെ എസ് ആർ ടി സി ബസും പരമാവധി പുറകോട്ട്  ഒതുക്കാൻ ശ്രമിച്ചെങ്കിലും ലോറി വന്ന് തട്ടുകയായിരുന്നു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ ജംഗ്ഷനില്‍  ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടുകൂടിയാണ് സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ അര മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K