28 April, 2019 09:21:46 PM


പി.വി അന്‍വര്‍ 35000 വോട്ടിനു തോല്‍ക്കുമെന്നും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും സി.പി.എം ജില്ലാ കമ്മറ്റി




മലപ്പുറം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പൊന്നാനിയില്‍ തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയുടെ വിലയിരുത്തല്‍. യു.ഡി.എഫിന്റെ ഇ.ടി മുഹമ്മദ് ബഷീറിനോട് 35000 വോട്ടിനു തോല്‍ക്കുമെന്നാണ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പിനു ശേഷം ബൂത്ത് കമ്മറ്റികളില്‍ നിന്നും ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. തൃത്താല, തവനൂര്‍, പൊന്നാനി എന്നീ നിയോജക മണ്ഡലങ്ങളില്‍ അന്‍വറിനു ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.


പൊന്നാനിയില്‍ 11000 വോട്ടിന്റേയും തവനൂരില്‍ 5000 വോട്ടിന്റേയും തൃത്താലയില്‍ 4000 വോട്ടിന്റേയും ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാന കമ്മറ്റിക്ക് നല്‍കിയ വിവരത്തില്‍ പറയുന്നു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലികുട്ടി ജയിക്കുമെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാളും കുറയുമെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K