22 February, 2019 11:46:49 AM


പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം; രോ​ഗികളെ മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി



മലപ്പുറം: പെരിന്തൽമണ്ണ ന​ഗര മദ്ധ്യത്തിലുള്ള മൗലാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. താഴത്തെ നിലയിലെ ജനറേറ്റ‌ർ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി​ഗമനം. അരമണിക്കൂറിനുള്ളിൽ തന്നെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് വൻ അപകടം ഒഴിവാക്കി.

മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയിൽ ഈ സമയത്ത് നൂറോളം രോ​ഗികളുണ്ടായിരുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോ​ഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K