18 February, 2019 10:59:39 AM


മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം




മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ചങ്ങരംകുളത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. പോലീസ് ലാത്തി വീശി. പതിനൊന്ന് മണിയോടെ ചങ്ങരംകുളത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസ് എത്തി ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും സംഘര്‍ഷാവസ്ഥ നിലിനില്‍ക്കുകയാണ്.


സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് നൂറ് കണക്കിന് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകള്‍ രാവിലെ തന്നെ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞുതുടങ്ങിയിരുന്നു. കെഎസ്ആര്‍ടിസി അടക്കം നിരവധി വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു. അപ്രതീക്ഷിതമായി എത്തിയ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. വിദ്യാര്‍ത്ഥികളുമായി എത്തിയ വാഹനങ്ങള്‍ തടഞ്ഞ ശേഷം തിരിച്ചയച്ചു. ഇതിനിടെയാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ചത് പ്രശ്നമായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K