05 February, 2019 04:55:32 PM


കനകദുര്‍ഗയ്ക്ക് വീട്ടില്‍ പ്രവേശിക്കാം; ആരും തടയരുതെന്നും വീട് വില്‍ക്കരുതെന്നും കോടതി



മലപ്പുറം: കനകദുര്‍ഗയ്ക്ക് വീട്ടില്‍ പ്രവേശനം അനുവദിച്ച്‌ കോടതി ഉത്തരവിട്ടു. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്‍റെ പേരിലുള്ള വീട് തല്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം നിര്‍ദേശിച്ചു.


കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായിരുന്നു. ശബരിമലയില്‍ ദര്‍ശനംനടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്‍ററില്‍ പൊലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ കഴിയുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K