25 January, 2019 11:23:50 AM
മത്സ്യതൊഴിലാളിയുടെ കൊലപാതകത്തില്‍ കുറ്റപത്രം വൈകുന്നു ; പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസ് താഴിട്ട് പൂട്ടി
മലപ്പുറം: മലപ്പുറത്ത് താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ പൊലീസിനു നല്‍കാത്ത വില്ലേജ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട സവാദിന്‍റെ ബന്ധുക്കള്‍ ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിക്കുകയും ഓഫീസ് താഴിട്ടു പൂട്ടുകയും ചെയ്തു.