23 January, 2019 07:02:51 PM


തിരൂർ റയിൽവേ മേൽപ്പാലം തകർന്നു; ഒഴിവായത് വൻ ദുരന്തം




തിരൂർ : മലപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന തിരൂർ സിറ്റി ജംഗ്ഷനിലെ റയിൽവേ മേൽപ്പാലം തകർന്നു. ഒഴിവായത് വൻ ദുരന്തം. നിറയെ യാത്രക്കാരുമായി യാത്രാ ബസ് കടന്നു പോയ ഉടനെയാണ് പഴയ പാലം തകർന്നത്. പോലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. ഈ പാലത്തിന്റെ അപകടസ്ഥിതി നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിന്റെ മുകളിലൂടെയാണ് വാട്ടർ അതോറിറ്റി പൈപ്പ് പോകുന്നത്. ഇത് ലീക്കായി ദിവസവും വെള്ളം ഒഴുകിയതും  അപകടത്തിന് ആക്കം കൂട്ടിയതായി പറയുന്നു. പുതിയ പാലം റയിൽവേ പണി കഴിഞ്ഞ് ഏൽപിച്ചിട്ട് വർഷത്തോളമായെങ്കിലും പൊതുമരാമത്ത് ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്. ഇതിലേറെ അപകട ഭീതിയിലാണ് താഴെപ്പാലം പാലവും. മൂന്ന് പുതിയ പാലങ്ങളാണ് അധികൃത അനാസ്ഥയിൽ തൂണിൽ തുടരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K