22 February, 2016 04:56:12 PM
ഭാര്യയുടെ ആത്മഹത്യാ പ്രവണത : വിവാഹമോചനം അനുവദിക്കാമെന്ന് കുടുംബകോടതി
തൃശൂര്‍ : കൂട്ടാല സ്വദേശിയായ മാമ്പറ സിജോയി ഭാര്യയ്ക്കെതിരെ നല്‍കിയ പരാതിയിലാണ് കുടുംബകോടതി ഇങ്ങനെയൊരു വിധി പ്രസ്താവിച്ചത്. ഭാര്യയുടെ ആത്മഹത്യാ പ്രവണത ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു പരാതി.
ആത്മഹത്യ പ്രവണതയുള്ള ഭാര്യയുമൊത്തുള്ള ജീവിതം ഭര്‍ത്താവിന് ഹാനികരമാണെന്ന് നിരീക്ഷിച്ച കുടുംബകോടതി ജഡ്ജ് കെ.അനന്തകൃഷ്ണനാണ് വിവാഹമോചനം അനുവദിച്ചത്.
വിവാഹബന്ധം തുടരണമെന്നും വേര്‍പെടുത്താന്‍ വേണ്ട കാരണങ്ങളൊന്നും ഇല്ലെന്നുമായിരുന്നു ഭാര്യയുടെ വാദം. അതുപോലെ സ്ത്രീധനമായി നല്‍കിയ 20 പവനും അമ്പതിനായിരം രൂപയും തിരികെ നല്‍കണമെന്നും ഭാര്യ വാദിച്ചിരുന്നു.
17 പവന്‍ യുവതിയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയ കോടതി ബാക്കി മൂന്ന് പവനും അമ്പതിനായിരം രൂപയും നല്‍കുന്നതിനും ചെലവിന് നല്‍കുന്നതിനും ഭര്‍ത്താവിനോട് ഉത്തരവിട്ടു.