04 July, 2017 10:14:36 PM
സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 13 മുതൽ 16 വരെ
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 13 മുതൽ 16 വരെ തീയതികളിൽ നടക്കും. വേദി സംബന്ധിച്ച തീരുമാനം ബുധനാഴ്ചയുണ്ടാകും. പാലായിൽ മത്സരം നടക്കാനാണ് സാധ്യത. മീറ്റ് നടത്തുന്നതിനായി പാലായിലെ സിന്തറ്റിക് ട്രാക്ക് വിദഗ്ധ സമിതി ബുധനാഴ്ച പരിശോധിക്കും.
ട്രാക്ക് തൃപ്തികരമാണെങ്കിൽ മത്സരം പാലായിൽ നടക്കും. അല്ലെങ്കിൽ തിരുവനന്തപുരമായിരിക്കും വേദി. ഈ വർഷം യോഗ മത്സര ഇനമായി ഉൾപ്പെടുത്തും. സംസ്ഥാന സ്കൂൾ ഗെയിംസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗമാണ് സ്കൂൾതല കായികമത്സരങ്ങളുടെ കലണ്ടറിനു രൂപം നൽകിയത്.