21 June, 2023 08:17:06 AM
പോർച്ചുഗലിനായുള്ള 200-ാം മത്സരം ഗോളടിച്ച് ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
റെയ്ക്ജാവിക്: പോർച്ചുഗലിനായുള്ള 200-ാം മത്സരം ഗോളടിച്ച് ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പ് 2024 യോഗ്യതാ റൗണ്ടിൽ പോർച്ചുഗൽ എതിരില്ലാത്ത ഒരു ഗോളിന് ഐസ്ലൻഡിനെ തോൽപ്പിച്ചു. 89-ാം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളാണ് വിജയമൊരുക്കിയത്. ജയത്തോടെ ജെ ഗ്രൂപ്പിൽ പോർച്ചുഗൽ ഒന്നാം സ്ഥാനം നിലനിർത്തി. നാലിൽ നാലു ജയവുമാണ് പോർച്ചുഗലിനുള്ളത്. സ്ലോവാക്യയാണ് രണ്ടാമത്. നാലു മത്സരങ്ങൾ കളിച്ച സ്ലോവാക്യ മൂന്നു ജയവും ഒരു സമനിലയും നേടി.