22 September, 2023 07:56:50 PM
സി.ഐ.എസ്.സി.ഇ റീജിയണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ്: കെ.ഇ. സ്കൂളിന് തിളക്കമാര്‍ന്ന വിജയം
കോട്ടയം: ഐ.എസ്.സി., ഐ.സി.എസ്.സി. കുട്ടികളുടെ ദേശീയതല (സി.ഐ.എസ്.സി.ഇ.) കായികമേളയുടെ ഭാഗമായി നടന്ന 2023-ലെ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്‍റുകളില്‍ മാന്നാനം കെ.ഇ.സ്കൂളിന് തിളക്കമാര്‍ന്ന വിജയം. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരങ്ങളില്‍ അണ്ടര്‍ - 14 വിഭാഗത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനെയും, അണ്ടര്‍ - 17 വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ ഫീനിക്‌സ് പബ്ലിക് സ്‌കൂളിനെയും, അണ്ടര്‍ - 19 വിഭാഗത്തില്‍ മാവേലിക്കര ബിഷപ്പ് മൂര്‍ സ്‌കൂളിനെയും പരാജയപ്പെടുത്തി ആണ്‍കുട്ടികളുടെ എല്ലാ വിഭാഗങ്ങളിലും മാന്നാനം കെ.ഇ. സ്‌കൂള്‍ ജേതാക്കളായി.
പെണ്‍കുട്ടികളുടെ അണ്ടര്‍ - 14 വിഭാഗത്തില്‍ മാന്നാനം കെ.ഇ. സ്‌കൂളിനെ പരാജയപ്പെടുത്തി ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിജയികളായി. ഇന്നലെ നടന്ന ഫൈനല്‍ വിഭാഗം ജേതാക്കളായവര്‍ക്ക് മാന്നാനം സെന്‍റ് ജോസഫ്‌സ്
ട്രെയിനിംഗ് കോളേജിന്‍റെ ബര്‍സാറും മാന്നാനം കെ.ഇ. കോളേജ് മുന്‍പ്രിന്‍സിപ്പാളും കെ.ഇ സ്‌കൂളിന്‍റെ സ്ഥാപക പ്രിന്‍സിപ്പാളുമായിരുന്ന ഫാ. ഫിലിപ്പ് പഴയകരി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പെണ്‍കുട്ടികളുടെ അണ്ടര്‍ - 17, 19 വിഭാഗം മത്സങ്ങള്‍ക്ക് ശേഷമുള്ള സമാപനസമ്മേളനത്തോടെ മൂന്നു ദിവസമായി നടക്കുന്ന 300-ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ കായികമേളയ്ക്ക് സമാപനം കുറിക്കുമെന്നും ദേശീയ ടീമിലേയ്ക്കുള്ള സെലക്ഷനും നടക്കുമെന്ന് സി.ഐ.എസ്.സി.ഇ. സ്‌പോര്‍ട്‌സ് & ഗെയിംസ് കേരള റീജിയല്‍ കോര്‍ഡിനേറ്ററും എ.എസ്.ഐ.എസ്.സി. കേരള റീജിയണ്‍ സെക്രട്ടറിയും മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു.